V.D Satheesan's legal action against E.P Jayarajan
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിഷയവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന് വക്കീല്‍ നോട്ടീസ് അയച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. സ്ഥലത്തെ ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന ജോ ജോസഫിന്റെ അശ്ലീല വീഡിയോ നിര്‍മ്മിച്ചത് പ്രതിപക്ഷ നേതാവാണെന്ന ജയരാജന്റെ പ്രസ്താവനയ്ക്കെതിരെയാണ് നടപടി.
ഏഴു ദിവസത്തിനകം പ്രസ്താവന പിന്‍വലിച്ച് പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമമനുസരിച്ച് നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസ്. അശ്ലീല വീഡിയോ തയ്യാറാക്കിയത് വി.ഡി സതീശനാണെന്നും പ്രതിപക്ഷ സ്ഥാനത്തുനിന്നും അദ്ദേഹത്തെ മാറ്റണമെന്നുമായിരുന്നു ജയരാജന്റെ പ്രസ്താവന.
Keywords: Legal action, V.D Satheesan, E.P Jayarajan, Notice
COMMENTS