V.D Satheesan is against Pinarayi Vijayan
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലെ വിമര്‍ശനങ്ങള്‍ക്കെതിരെ രൂക്ഷപ്രതികരണവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്. നിരന്തരമായി അഞ്ചോ ആറോ പ്രാവശ്യം ചോദ്യങ്ങള്‍ ചോദിച്ചയാളെ താക്കീതുചെയ്യുകയാണ് താന്‍ ചെയ്തതെന്നും അല്ലാതെ മുഖ്യമന്ത്രിയെപ്പോലെ കടക്കൂ പുറത്തെന്ന് ആക്രോശിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിരവധി തവണ മാധ്യമപ്രവര്‍ത്തകരോട് ആക്രോശിച്ചിട്ടുള്ള മുഖ്യമന്ത്രിക്ക് എന്തവകാശമാണ് ഇതില്‍ അഭിപ്രായം പറയാനെന്നും അദ്ദേഹം ആരാഞ്ഞു.
മുഖ്യമന്ത്രിയിപ്പോള്‍ നല്ലപിള്ള ചമയുകയാണെന്നും കേരളത്തില്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്തിട്ട് തള്ളിപ്പറയുകയാണെന്നും ഗാന്ധി ചിത്രം തകര്‍ത്തത് കോണ്‍ഗ്രസുകാരാണെന്ന് പൊലീസ് മഹസര്‍ പോലും എടുക്കാത്ത സാഹചര്യത്തില്‍ എന്തടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടാല്‍ പോലും അറസ്റ്റു ചെയ്യുന്ന ഇവിടെ പ്രതിപക്ഷനേതാവിനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയാലോ ആക്രമിച്ചാലോ കേസുപോലുമെടുക്കില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
Keywords: V.D Satheesan, Pinarayi Vijayan, Press meet
COMMENTS