Thrikkakkara election
കൊച്ചി: തൃക്കാക്കരയില്‍ പി.ടി തോമസിനെക്കാള്‍ ഭൂരിപക്ഷത്തോടെ ഉമാ തോമസ് വിജയിക്കുമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. മാധ്യമങ്ങളോടാണ് അദ്ദേഹം തന്റെ ആത്മവിശ്വാസം പങ്കുവച്ചത്.
നേരത്തെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച സമയത്തും ഇതു തന്നെയായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. അതു തന്നെയാണ് ഇപ്പോഴും പറയാനുള്ളതെന്നും അതില്‍ കൂടുതല്‍ യാതൊരു അവകാശവാദവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം യു.ഡി.എഫിന്റെ ഉമാ തോമസിന്റെ ലീഡ് 15000 കടന്നിരിക്കുകയാണ്. 2021 പി.ടി തോമസിന് ലഭിച്ചതിനേക്കാള്‍ നാലിരട്ടിയാണ് ഇപ്പോള്‍ അവരുടെ ലീഡ് എന്നതും ശ്രദ്ധേയമാണ്. 12 മണിക്ക് മുന്‍പായി തൃക്കാക്കരയുടെ അന്തിമ ഫലം പുറത്തുവരുമെന്നാണ് സൂചന.
Keywords: V.D Satheesan, Thrikkakkara, UDF
COMMENTS