Swapna file anticipatory bail plea
കൊച്ചി: ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ച് സ്വപ്ന സുരേഷ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അക്കമുള്ളവര്ക്കെതിരെ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതേതുടര്‍ന്ന് അറസ്റ്റിന് സാധ്യതയുള്ളതുകൊണ്ടാണ് അവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.
മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ദേശവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്നും അത് തുറന്നു പറഞ്ഞതിനാല്‍ തനിക്ക് പൊലീസില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ കേന്ദ്ര ഏജന്‍സികളോട് ഈ വിവരം പറയാതിരിക്കാന്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായെന്നും തന്റെ രഹസ്യമൊഴിയില്‍ കസ്റ്റംസ് നടപടിയെടുത്തില്ലെന്നും അവര്‍ പറയുന്നു.
പത്തനംതിട്ട ജില്ലയിലെ ഒരു സംഘടനയുടെ ഡയറക്ടറായ ഷാജി കിരണ്‍ എന്നയാള്‍ കഴിഞ്ഞ ദിവസം തന്നെ വന്നുകണ്ട് മുഖ്യമന്ത്രിയുമായി ഒത്തുതീര്‍പ്പിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ടതായും അഭിഭാഷകന്റെ സമ്മര്‍ദ്ദത്താലാണ് രഹസ്യമൊഴി നല്‍കിയതെന്ന് പറയണമെന്ന് ആവശ്യപ്പെട്ടതായും അവര്‍ പറയുന്നു.
ഇത്തരത്തില്‍ വഴങ്ങിയില്ലെങ്കില്‍ തന്നെയും സരിത്തിനെയും ദീര്‍ഘകാലം ജയിലിലടയ്ക്കുമെന്നും പറഞ്ഞതായും അവര്‍ ആരോപിക്കുന്നു. ഷാജി കിരണിനെ നേരത്തെ ശിവശങ്കര്‍ തനിക്ക് പരിചയപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും വിദേശ നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഇയാളാണെന്നും അവര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നു.
Keywords: High court, Swapna Suresh, Anticipatory bail plea
COMMENTS