Singer Manjari got married
തിരുവനന്തപുരം: ഗായിക മഞ്ജരി പുനര്‍വിവാഹിതയായി. ബാല്യകാല സുഹൃത്തായ ജെറിന് ആണ് വരന്. പത്തനംതിട്ട സ്വദേശിയായ ജെറിന് ബംഗളൂരുവില്‍ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച്ച്.ആര് മാനേജരാണ്. ഇരുവരും മസ്ക്കറ്റില്‍ സ്കൂള്‍ കാലഘട്ടം മുതല്‍ സഹപാഠികളാണ്.
കഴക്കൂട്ടം എസ്.എഫ്.എസ് സൈബര്‍ പാര്‍ക്കില്‍ വച്ച് ഇന്നു രാവിലെയായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു.
ഗോപിനാഥ് മുതുകാടിന്റെ മാജിക്ക് അക്കാദമിയിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കൊപ്പം വിരുന്ന് സല്‍ക്കാരവും ഇന്ന് സംഘടിപ്പിച്ചിട്ടുണ്ട്. സുരേഷ് ഗോപി, ജി.വേണുഗോപാല്‍ തുടങ്ങിയവര്‍ കുടുംബസമേതം ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Keywords: Singer Manjari, Marriage,
COMMENTS