Shaj Kiran back to Kerala
തിരുവനന്തപുരം: സ്വപ്ന സുരേഷുമായി ഒത്തുതീര്‍പ്പ് ശ്രമം നടത്തി വിവാദത്തിലായ ഷാജ് കിരണ്‍ കേരളത്തില്‍ മടങ്ങിയെത്തി. ഇന്ന് ഉച്ചയോടെ അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാകും. സംഭവം വിവാദമായപ്പോള്‍ ഷാജ് കിരണും സുഹൃത്തും ചെന്നൈയിലേക്ക് മുങ്ങുകയായിരുന്നു.
സ്വപ്നയുമായി സംസാരിച്ച ദൃശ്യങ്ങള്‍ ഫോണില്‍ നിന്നും നഷ്പ്പെട്ടെന്നും അത് വീണ്ടെടുക്കാനുള്ള ശ്രമമാണെന്നുമായിരുന്നു വാദം. അതേസമയം തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നു മനസ്സിലായപ്പോള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയും സമര്‍പ്പിച്ചിരുന്നു.
താന്‍ നിരപരാധിയാണെന്നും തന്നെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി കുടുക്കുകയാണെന്നായിരുന്നു വാദം. ഇയാളെ ചോദ്യംചെയ്തശേഷം ആവശ്യമെങ്കില്‍ അന്വേഷണസംഘം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കും.
Keywords: Shaj Kiran, Kerala, Swapna Suresh
COMMENTS