Vijay Babu gets anticipatory bail
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ നിര്‍മ്മാതാവും നടനുമായ വിജയ്ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കര്‍ശന ഉപാധികളോടെയാണ് ജാമ്യം.
സംസ്ഥാനം വിട്ടുപോകരുത്, അഞ്ചു ലക്ഷം രൂപ കെട്ടിവയ്ക്കണം, ഈ മാസം 27 മുതല്‍ അടുത്ത മാസം 3 വരെ ചോദ്യംചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകണം, സമൂഹമാധ്യമങ്ങളിലൂടെ അതിജീവിതയെയോ കുടുംബത്തിനെയോ അപമാനിക്കാന്‍ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
അതേസമയം പ്രതിക്കെതിരെ മതിയായ തെളിവുകള്‍ ഉണ്ടെങ്കില്‍ അറസ്റ്റ് ചെയ്യാമെന്നും എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയയ്ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കോടതിയിലെ നടപടിക്രമങ്ങള്‍ രഹസ്യമായാണ് നടന്നത്.
Keywords: High court, Anticipatory bail, Vijay Babu
COMMENTS