Protest against Agnipath scheme in Kerala
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്താകമാനം പ്രതിഷേധങ്ങള്‍ തുടരുന്നു. കേരളത്തിലും സൈനിക റിക്രൂട്ട്മെന്റ് ഉടന്‍ നടത്തണമെന്നാവശ്യപ്പെട്ട് യുവാക്കള്‍ പ്രതിഷേധിച്ചു. തിരുവനന്തപുരത്തും കോഴിക്കോട്ടുമാണ് പ്രതിഷേധം നടന്നത്. കോവിഡ് കാരണം രണ്ടു വര്‍ഷമായി സൈനിക റിക്രൂട്ട്മെന്റ് നിര്‍ത്തിവച്ചിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ റിക്രൂട്ട്മെന്റിന്റെ ഭാഗമായ കായിക ക്ഷമതാ പരിശോധന കഴിഞ്ഞ് എഴുത്തുപരീക്ഷയ്ക്കായി കാത്തിരിക്കുന്നവരാണ് കേരളത്തില്‍ പ്രതിഷേധിച്ചത്. റിക്രൂട്ട്മെന്റ് ഉടനെ നടത്തണമെന്നതാണ് അവരുടെ ആവശ്യം. പലരുടെയും പ്രായപരിധി കഴിഞ്ഞുപോയതിനാല്‍ അവസരം നഷ്ടമാകുമോയെന്ന ഭയവുമുണ്ട്.
Keywords: Protest, Agnipath, Kerala, Covid
COMMENTS