Police notice against K.Sudhakaran
കണ്ണൂര്‍: കണ്ണൂര്‍ കളക്ട്രേറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട് കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ.സുധാകരന് പൊലീസിന്റെ അസാധാരണ മുന്നറിയിപ്പ് നോട്ടീസ്. മാര്‍ച്ചില്‍ പൊലീസിനു നേരെ ആക്രമണത്തിന് സാധ്യതയുണ്ടെന്നും അക്രമമുണ്ടായാല്‍ സുധാകരനെതിരെ നടപടിയുണ്ടാകുമെന്നുമാണ് നോട്ടീസ്. കണ്ണൂര്‍ സിറ്റി അസിസ്റ്റന്റ് കമ്മീഷണറുടേതാണ് നോട്ടീസ്.
കളക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നത് കെ.സുധാകരനാണ്. ഇത്തരത്തില്‍ ഉദ്ഘാടനത്തിനുമുന്പ് ഉദ്ഘാടകന്‍ നോട്ടീസ് ലഭിക്കുന്നത് അസാധാരണ നടപടിയാണ്. സര്‍ക്കാര്‍ എത്രമാത്രം ഭയക്കുന്നു എന്നുള്ളതിന്റെ തെളിവാണ് ഇതെന്ന് പി.സി വിഷ്ണുനാഥ് എം.എല്‍.എ ഇതിനോട് പ്രതികരിച്ചു.
Keywords: Police notice, K.Sudhakaran, Kannur
COMMENTS