Pinarayi Vijayan and Kodiyeri Balakrishnan send money abroad through Believers Church, Swapna Suresh releases Shah Kiran's audio recording
സ്വന്തം ലേഖകന്‍
പാലക്കാട് : മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം കേരള സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ടുകള്‍ വിദേശത്ത് പോകുന്നത് ബിലീവേഴ്സ് ചര്‍ച്ച് വഴിയാണെന്ന് വിവാദ ഇടനിലക്കാരന് ഷാജ് കിരണ്‍ പറയുന്ന ശബ് ദരേഖ സ്വര്‍ണം കള്ളക്കടത്തു കേസിലെ പ്രതി സ്വപ്നാ സുരേഷ് പുറത്തുവിട്ടു.
ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് സ്വപ്നയുടെ ഓഫീസിലെത്തിയ ഷാജ് കിരണുമായുള്ള സംഭാഷണം സ്വപ്ന പകര്‍ത്തി മാധ്യമങ്ങള്‍ക്കു നല്‍കുകയായിരുന്നു.
പിണറായി വിജയന്റെ പാര്‍ട്ണര്‍ താനാണെന്ന് ശബ്ദരേഖയില്‍ ഷാജ് അവകാശപ്പെടുന്നുണ്ട്. ഫോബ്സ് മാസികയുടെ പട്ടികയില്‍ കേരളത്തിലെ ഏറ്റവും സമ്പന്നന് പിണറായി വിജയനാണെന്നും ഷാജ് പറയുന്നുണണ്ട്.
സ്വപ്ന പുറതത്തുവിട്ട, ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓഡിയോയിലെ പ്രസക്തഭാഗങ്ങള്‍:ഷാജ് : വീണയേക്കുറിച്ചൊക്കെ പറയേണ്ട വല്ല സാഹചര്യവും ഉണ്ടായിരുന്നോ? എന്നെ ഇപ്പോള്‍ എഡിജിപി വിളിച്ചില്ലേ.
നിങ്ങള്‍ നാളെ പോയി കാര്യങ്ങള്‍ പറയുക. യാത്രാ വിലക്ക് നീക്കാന്‍ പറയുക.
സരിത്ത്: ഞങ്ങള്‍ പോരാടും
ഷാജ്: പോരാടിയിട്ട് എന്താണ് കാര്യം
ഇത്ര ദിവസം പറയാത്ത കാര്യം എന്തിന് ഇപ്പോ പറഞ്ഞു, ആര്‍ക്ക് വേണ്ടി പറഞ്ഞു...?
ഇത്രയും കാര്യങ്ങള്‍ക്ക് ഉത്തരമുണ്ടെങ്കില്‍ നാളെ എന്റെ കൂടെ വാ..
നാളെ കഴിഞ്ഞ് നിങ്ങളെ അറസ്റ്റ് ചെയ്യും..
സരിത്ത്: ജയിലെന്നുള്ളത് ഇപ്പോ പേടിയില്ല.
സ്വപ്ന: നമ്മളെവെച്ച് ആരോ കാശുണ്ടാക്കുന്നുണ്ട്. ഒരു 164 സ്റ്റേറ്റ്മെന്റ് കൊടുത്തതില്‍ എന്താണ് തെറ്റ്..?
ഷാജ്: 164 കൊടുത്തതില്‍ കുഴപ്പമില്ല.
സ്വപ്ന: പിന്നെ നീ അഭിനന്ദിച്ചത് എന്തിന് ?
ഷാജ്: നീ ലോക മണ്ടിയാണ്.
സ്വപ്ന: ഒരു ജോലി കിട്ടി, 40000 രൂപക്ക് ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നു.
ഷാജ്: ഫോബ്സ് മാസികയുടെ പട്ടികയില്‍ കേരളത്തിലെ ഏറ്റവും വലിയ സമ്പന്നന് പിണറായി വിജയനാ.. അദ്ദേഹത്തിന്റെ പാര്‍ട്ട്ണറാ ഞാന്‍....
സ്വപ്ന: ഷാജിനെ മാത്രമേ വിശ്വാസമുള്ളൂ.
ഷാജ്: മുന്‍കൂര്‍ ജാമ്യത്തിന് നോക്കിയോ? വീരപരിവേഷത്തില്‍ ജയിലില്‍ പോണോ?
സ്വപ്ന: അറസ്റ്റ് ചെയ്തിട്ട് നോക്കാമെന്ന്.
ഷാജ്: ഇപ്പോ മനസിലായോ കാര്യങ്ങള്‍ ? സൂയിസൈഡ് ചെയ്യാനൊന്നും നോക്കല്ലേ.. പിന്നെ ഞാന്‍ എന്തിനാ നില്ക്കുന്നേ?
സ്വപ്ന: സരിത്തിനെ ഇറക്കിവിടണോ ?
ഷാജ്: സരിത്തിനെ കൂടെ നിര്‍ത്തണം.
സ്വപ്ന: ഞാന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ്. നാളെ എന്നെ അറസ്റ്റ് ചെയ്യും. പത്ത് മണിക്ക് മുന്‍പേ എത്തില്ലേ ? അതുവരെ ബ്രീത്തിംഗ് ടൈം തരില്ലേ ?
ഷാജ്: എഡിജിപി വിളിച്ചില്ലേ ? എഡിജിപിക്ക് കാര്യം മനസിലാവില്ലേ ? ചെയ്യാത്ത തെറ്റ് എന്തിനേല്‍ക്കുന്നു ?
സിനിമയില്‍ കാണിക്കുന്നതുപോലെ ഹീറോയിസം കാണിക്കാന്‍ ആണെങ്കില്‍ ഇതൊന്നും നടക്കുന്ന കാര്യമല്ല. ത്യമിതാണ്, ഇവരൊന്നും റിയാലിറ്റിയിലേക്ക് വന്നിട്ടില്ല. ഈ ശിവശങ്കറിനെ ശിക്ഷിക്കണം എന്നുണ്ടെങ്കില്‍ നിങ്ങളേല്‍ക്കുന്ന പീഡനം കൊണ്ട് എന്താണ് ഗുണം? നിങ്ങള്‍ അകത്ത് പോയി കിടന്നാല്‍ നിങ്ങളുടെ മക്കള്‍ക്ക്, ഫാമിലിക്ക് എല്ലാം പ്രശ്നങ്ങളല്ലേ. എന്താണ് ഇതിന്റെ നേട്ടം? ' എന്ന് ഷാജ് കിരണ്‍ സ്വപ്നയോട് ചോദിക്കുന്നുണ്ട്.
അയാളെ ശിക്ഷിക്കുകയോ ശിക്ഷിക്കാതിരിക്കുകയോ ചെയ്യട്ടെ. നിങ്ങള്‍ സ്ട്രഗിള്‍ ചെയ്യുന്നതില്‍ നേട്ടമെന്താണ്. അല്ലെങ്കില്‍ കീഴടങ്ങണം. കീഴടങ്ങണം എന്ന് പറഞ്ഞാല്‍ ഒരു എമൗണ്ട് വാങ്ങിക്കീഴടങ്ങണം. നിങ്ങള്‍ പറഞ്ഞത് ആര്‍ക്കാണ് ഡാമേജ് ഉണ്ടായത്. അവരുടെ കൈയില്‍ നിന്ന് കാശ് വാങ്ങണം. നിങ്ങളെന്തിനാ ചെയ്യാത്ത തെറ്റിന് ജയിലില്‍ പോയത് ? അതിന് വേണ്ടി കാശ് വാങ്ങണം, നിങ്ങളെ വച്ച് വേറാരോ കാശ് വാങ്ങുന്നുണ്ട്. നിങ്ങളെ ബലിയാടാക്കുകയാണ് അവര്‍, ഷാജ് കിരണ്‍ പറയുന്നു.
Summary: Pinarayi Vijayan and Kodiyeri Balakrishnan send money abroad through Believers Church, Swapna Suresh releases Shah Kiran's audio recording
COMMENTS