Nupur Sharma gets police security
ന്യൂഡല്‍ഹി: പ്രവാചകനെതിരായ പരാമര്‍ശത്തില്‍ വിവാദത്തിലായ ബി.ജെ.പി വക്താവ് നൂപുര്‍ ശര്‍മയ്ക്ക് പൊലീസ് സുരക്ഷ. തനിക്ക് വധഭീഷണിയുണ്ടെന്ന നൂപുര്‍ ശര്‍മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ചാനല്‍ ചര്‍ച്ചയ്ക്കിടെ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയതാണ് നൂപുര്‍ ശര്‍മയെ വെട്ടിലാക്കിയത്.
സംഭവം വിവാദമായതോടെ ബി.ജെ.പി ഇവരെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തെ ചൊല്ലി ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ സംഘര്‍ഷമുണ്ടായി.
പരാമര്‍ശത്തിനെതിരെ ഗള്‍ഫ് രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. ഖത്തര്‍, ഇറാഖ്, ഇറാന്, ജോര്‍ദാന്‍, യു.എ.ഇ, ഒമാന്‍, സൗദി അറേബ്യ, ബഹ്റൈന്‍, ഇന്തോനേഷ്യ, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങള്‍ ഇതിനെ അപലപിച്ച് രംഗത്തെത്തിയിരുന്നു.
ഇന്ത്യയുമായുള്ള മറ്റു രാജ്യങ്ങളുടെ സാമ്പത്തിക ബന്ധത്തെ തന്നെ ഇത് ബാധിക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ സംഭവവികാസങ്ങള്‍ കേന്ദ്രഗവണ്മെന്റിനെ പ്രതിരോധത്തിലാക്കാനാണ് സാധ്യത.
Keywords: Nupur Sharma, Police security, BJP
COMMENTS