Minister Veena George files complaint
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ പേരില്‍ തട്ടിപ്പ്. വാട്ട്സ്ആപ്പ് മെസേജിലൂടെയാണ് തട്ടിപ്പ്. മന്ത്രിയുടെ പേരും ഫോട്ടോയും ഉപയോഗിച്ച് ആരോഗ്യവകുപ്പിലെ ഒരു ഡോക്ടര്‍ക്ക് മെസേജ് അയച്ചാണ് തട്ടിപ്പ് നടത്തിയത്.
താനൊരു മീറ്റിംഗിലാണെന്നും സംസാരിക്കാന്‍ സമയമില്ലെന്നും ഒരു സഹായം വേണമെന്നും ആമസോണ്‍ പേ ഗിഫ്റ്റ് പരിചയമുണ്ടോയെന്നുമായിരുന്നു സന്ദേശം. ഇതില്‍ സംശയം തോന്നിയ ഡോക്ടര്‍ മന്ത്രിയുടെ ഓഫീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് മന്ത്രിയുടെ ഓഫീസ് പരാതി നല്കി.
Keywords: Minister Veena George, Whatsapp message, Complaint
COMMENTS