Mathew Kuzhalnadan M.L.A is against CM
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായി ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ചതിന്റെ തെളിവുകള്‍ പുറത്തുവിട്ട് മാത്യു കുഴല്നാടന് എം.എല്‍.എ. മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്പനിയായ എക്സാലോജിക് സൊലൂഷന്‍സിന്റെ വെബ്സൈറ്റില്‍ നിന്നും പി.ഡബ്യൂ.സി ഡയറക്ടര്‍ ജെയ്ക് ബാലകുമാറിനെക്കുറിച്ച് നല്‍കിയിരുന്ന വിവരങ്ങള്‍ അപ്രത്യക്ഷമായതിന്റെ തെളിവുകളാണ് എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടത്.
2020 മേയ് 20 വരെ സൈറ്റില്‍ ജെയ്ക്ക് ബാലകുമാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഉണ്ടായിരുന്നതായും പിന്നീട് സൈറ്റ് കാണാതെയായെന്നും ജൂണ്‍ 20 ന് സൈറ്റ് വീണ്ടും ലഭിച്ചപ്പോള്‍ ജെയ്ക്കിന്റെ പേര് ഉണ്ടായിരുന്നില്ലെന്നും മാത്യു കുഴല്‍നാന്‍ തെളിവുകള്‍ സഹിതം വിവരിച്ചു.
കഴിഞ്ഞ ദിവസം നിയമസഭയില്‍ ജെയ്ക്ക് ബാലകുമാര്‍ എക്സാലോജിക്കിന്റെ മെന്ററല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനെതിരായാണ് എം.എല്‍.എ രംഗത്തെത്തിയത്. ഇപ്പോള്‍ താന്‍ പുറത്തുവിട്ട ചിത്രങ്ങള്‍ നിഷേധിക്കാന്‍ മുഖ്യമന്ത്രി തയ്യാറാണോയെന്നും ഈ വിവരങ്ങള്‍ തെറ്റാണെങ്കില്‍ കേസെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. വെബ് ആര്‍ക്കൈവ്സില്‍ നിന്നുള്ള വിവരങ്ങളാണ് മാത്യു കുഴല്നാടന് പുറത്തുവിട്ടത്.
Keywords: Mathew Kuzhalnadan M.L.A, CM,
COMMENTS