Manjeswaram bribery case
തിരുവനന്തപുരം: മഞ്ചേശ്വരം കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. ക്രൈംബ്രാഞ്ചിന്റെ ഇടക്കാല റിപ്പോര്‍ട്ടിലാണ് കെ.സുരേന്ദ്രനെതിരെ പുതിയ വകുപ്പ് കൂടി ചുമത്തിയത്.
പട്ടിക ജാതി, പട്ടികവര്‍ഗ അതിക്രമം തടയല്‍ വകുപ്പാണ് പുതുതായി ചുമത്തിയിരിക്കുന്നത്. നേരത്തെ സുരേന്ദ്രനെതിരെ ജനപ്രാതിനിധ്യ നിയമത്തിലെ 171 ബി, ഇ, അന്യായമായി തടങ്കലില്‍ വയ്ക്കല്‍ തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരുന്നത്.
കേസില്‍ ആറു പ്രതികളാണ് ഉള്ളത്. ഇതിലെ മുഖ്യ പ്രതിയാണ് കെ.സുരേന്ദ്രന്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.എസ്.പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ.സുന്ദരയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിനായി രണ്ടു ലക്ഷം രൂപ കോഴ നല്‍കിയെന്നതാണ് കേസ്.
Keywords: Manjeswaram bribery case, New charge, K.Surendran
COMMENTS