കൊച്ചി: ഹൈക്കോടതി അഭിഭാഷകന് ലിയോ ലൂക്കോസിനെ കഴിഞ്ഞ ദിവസം വഴിയില്‍ തടഞ്ഞു മര്‍ദ്ദിച്ച പ്രതിയെ ജില്ലാ കോടതിയില്‍ അഭിഭാഷകര്‍ മര്‍ദ്ദിച്ചു. മര്...
കൊച്ചി: ഹൈക്കോടതി അഭിഭാഷകന് ലിയോ ലൂക്കോസിനെ കഴിഞ്ഞ ദിവസം വഴിയില്‍ തടഞ്ഞു മര്‍ദ്ദിച്ച പ്രതിയെ ജില്ലാ കോടതിയില്‍ അഭിഭാഷകര്‍ മര്‍ദ്ദിച്ചു. മര്‍ദ്ദനം തടയാന്‍ ശ്രമിച്ച പൊലീസുകാരെയും ആക്രമിക്കുകയും പൊലീസ് വാഹനത്തിന്റെ ചില്ല് തകര്‍ക്കുകയു ചെയ്തു.
അഭിഭാഷകര്‍ സംഘടിച്ചായിരുന്നു മര്‍ദ്ദനം. തൊടുപുഴ സ്വദേശിയായ ജിജോ സെബാസ്റ്റ്യന്‍ വെളളിയാഴിചയാണ് നടുറോഡില്‍ കാര്‍ തടഞ്ഞു മര്‍ദ്ദിച്ചത്.
എറണാകുളം ഫോര്‍ ഷോര്‍ റോഡില്‍ വാഹനം മറികടക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയായിരുന്നു മര്‍ദ്ദനം.
ഹൈക്കോടതിയിലേക്ക് കാറില്‍ പോകുകയായിരുന്നു അഡ്വ. ലിയോ ലൂക്കോസ്. ലിയോയുടെ മുഖത്ത് അടിക്കുകയും താക്കോല്‍ കൂട്ടിപ്പിടിച്ച് ഇടിക്കുകയും ചെയ്തു.
ലിയോക്ക് ചെവിക്ക് പരിക്കേറ്റിരുന്നു. ഇതേസമയം അതുവഴി വന്ന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് നഗരേഷ് ഇടപെട്ട് പ്രതിയെ അപ്പോള്‍ തന്നെ പിടികൂടുകയും ചെയ്തിരുന്നു.
Keywords: High Court, lawyer, Leo Lucas, District court , Police
COMMENTS