High security at Pinarayi Vijayan's event in Kottayam
കോട്ടയം: മുഖ്യമന്ത്രിയുടെ പൊതുപരിപാടിക്ക് രോഗികളടക്കമുള്ള ജനങ്ങളെ വലച്ച് സുരക്ഷാകോട്ട കെട്ടി കോട്ടയം നഗരം അടച്ച് പൊലീസ്. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന് സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനായാണ് മുഖ്യമന്ത്രി കോട്ടയത്ത് എത്തിയിരിക്കുന്നത്.
ഇതിനായി വന്‍ സുരക്ഷാ സന്നാഹമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. കോട്ടയം നഗരം പൂട്ടി. നാല്‍പ്പതംഗ സംഘമാണ് മുഖ്യമന്ത്രിയെ അനുഗമിക്കുന്നത്. രണ്ടു കമാന്‍ഡോ വാഹനം മുഖ്യമന്ത്രിയെ അനുഗമിക്കും. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നുള്ള പ്രതിഷേധം കണക്കിലെടുത്താണ് വന്‍ സുരക്ഷാ സന്നാഹം ഒരുക്കിയിരിക്കുന്നത്.
മുഖ്യമന്ത്രി എത്തുന്നതിന്റെ ഒന്നര മണിക്കൂര്‍ മുന്‍പുതന്നെ നഗരത്തിന്റെ പ്രധാന റോഡുകളെല്ലാം അടച്ചിരുന്നു. പരിപാടി തുടങ്ങുന്നതിന്റെ ഒരു മണിക്കൂര്‍ മുന്‍പ് തന്നെ വേദിയിലെത്താനാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അവര്‍ക്ക് പ്രത്യേക പാസുമുണ്ട്. ഇതിനിടെ മുഖ്യമന്ത്രിക്ക് കരിങ്കൊടി കാട്ടിയ ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
Keywords: CM, Event, High security, Kottayam
COMMENTS