തിരുവനന്തപുരം: കേരളത്തിൽ ഇന്നു മുതൽ ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാദ്ധ്യത. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന...
തിരുവനന്തപുരം: കേരളത്തിൽ ഇന്നു മുതൽ ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാദ്ധ്യത. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മുന്നറിയിപ്പിനെ തുടർന്ന് എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
കേരള കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധത്തിന് വിലക്കേർപ്പെടുത്തി. കർണാടക തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തി രൂപം കൊണ്ടതിന്റെ ഫലമായാണ് കേരളത്തിൽ കനത്ത മഴ ലഭിക്കുന്നത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാദ്ധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു.
കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ മൂന്നര മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ട്.
COMMENTS