ED about Swapna Suresh's security in court
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് സുരക്ഷ നല്‍കാനാവില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍. എറണാകുളം ജില്ലാ കോടതിയിലാണ് ഇ.ഡി ഈ വിവരം വ്യക്തമാക്കിയത്. തങ്ങള്‍ അന്വേഷിക്കുന്നത് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ മാത്രമാണെന്നും സുരക്ഷനല്കാനാവില്ലെന്നും ഇ.ഡി വ്യക്തമാക്കി.
സംസ്ഥാന പൊലീസില്‍ തനിക്ക് വിശ്വാസമില്ലെന്നും ജീവന് ഭീഷണിയുണ്ടെന്നും അതിനാല്‍ ഇ.ഡി സുരക്ഷ നല്‍കണമെന്നുമായിരുന്നു സ്വപ്നയുടെ ആവശ്യം. അതേസമയം ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ കക്ഷിചേര്‍ക്കാന്‍ അപേക്ഷ നല്‍കുമെന്ന് സ്വപ്നയുടെ അഭിഭാഷകന് വ്യക്തമാക്കി.
Keywords: ED, Swapna Suresh, Security, Police
COMMENTS