Court rejects saritha's petition
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ നല്കിയ ഹര്‍ജി കോടതി തള്ളി. മൊഴിയുടെ പകര്‍പ്പ് അന്വേഷണ ഏജന്‍സിക്ക് മാത്രമേ നല്‍കൂയെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. നേരത്തെ നിലവിലെ സ്വപ്നയ്ക്കെതിരായ ഗൂഢാലോചന കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ ഇതേ ആവശ്യവും കോടതി തള്ളിയിരുന്നു.
സ്വപ്നയുടെ രഹസ്യമൊഴിയില്‍ തനിക്കെതിരെ പരാമര്‍ശമുണ്ടെന്നും അതിനാല്‍ തനിക്ക് പകര്‍പ്പ് ലഭിക്കാന്‍ അവകാശമുണ്ടെന്നുമായിരുന്നു സരിതയുടെ വാദം. കീഴ്ക്കോടതി ഹര്‍ജി തള്ളിയതോടെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സരിത പറഞ്ഞു. അതേസമയം ഈ വിഷയത്തില്‍ സരിതയെ ഇറക്കിയത് സര്‍ക്കാരാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
Keywords: Court, Swapna Suresh, Saritha, Petition
COMMENTS