Court order about Swapna Suresh's 164 statement
കൊച്ചി: സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട ക്രൈംബ്രാഞ്ചിന് കനത്ത തിരിച്ചടി. മൊഴിപ്പകര്‍പ്പ് കേസന്വേഷിക്കുന്ന ഏജന്‍സിക്ക് നല്‍കിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ചിന് നല്‍കാനാവില്ലെന്നും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യക്തമാക്കി.
രഹസ്യമൊഴിക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നു ചൂണ്ടിക്കാട്ടി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തിനായി മൊഴിപ്പകര്‍പ്പ് ആവശ്യമുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ വാദിച്ചു.
എന്നാല്‍ ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയിരിക്കുന്നതെന്നും കേസന്വേഷണം പൂര്‍ത്തിയാകാത്തതിനാല്‍ പകര്‍പ്പ് ആര്‍ക്കും നല്‍കാനാവില്ലെന്നും ഇ.ഡി അഭിഭാഷകനും സ്വപ്നയുടെ അഭിഭാഷകനും ശക്തമായി വാദിച്ചു. തുടര്‍ന്നാണ് കോടതി ഉത്തരവ്.
Keywords: Court, Swapna Suresh, 164 statement
COMMENTS