Bank manager shot dead in Kasmir
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബാങ്ക് മാനേജര്‍ ഭീകരരുടെ വെടിയേറ്റ് മരിച്ചു. കശ്മീരിലെ കുല്‍ഗ്രാമില്‍ മോഹന്‍പുര ജില്ലയിലെ എലാക്കഹി ദഹാത്തി ബാങ്കിന്റെ മാനേജരായ വിജയ് കുമാറാണ് കൊല്ലപ്പെട്ടത്. രാജസ്ഥാന് സ്വദേശിയാണ്.
ബാങ്കിലേക്ക് വരികയായിരുന്ന വിജയ് കുമാറിനു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം കശ്മീരില്‍ ഒരു സ്കൂള്‍ ടീച്ചറും ഭീകരരുടെ വെടിയേറ്റ് മരിച്ചിരുന്നു.
Keywords: Bank manager, Shot dead, Rajastan, Kasmir
COMMENTS