The temporary staff at the Koyilandy Taluk Hospital has been fired for arrogantly answering a telephonic enquiry
സ്വന്തം ലേഖകന്‍
കോഴിക്കോട് : കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഓര്‍ത്തോ വിഭാഗം ഡോക്ടര്‍ എന്നുണ്ടാകുമെന്നു ഫോണില്‍ ചോദിച്ചയാളോട് ധിക്കാരപരമായി മറുപടി നല്കിയ താത്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ടു.
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദ്ദേശപ്രകാരമാണ് പിരിച്ചുവിടല്‍.
ഡോക്ടര്‍ എന്നുണ്ടാകുമെന്നു ഫോണില്‍ ചോദിച്ച വനിതയോട്, ലീവല്ലാത്ത ദിവസമെല്ലാം ഡോക്ടര്‍ കാണുമെന്നായിരുന്നു ജീവനക്കാരിയുടെ മറുപടി.
ഈ ശബ്ദസന്ദേശം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതു മന്ത്രിയുടെ അടുത്തുമെത്തി തുടര്‍ന്നായിരുന്നു നടപടി.
സംഭവത്തെക്കുറിച്ചു മന്ത്രി റിപ്പോര്‍ട്ട് തേടിയിരുന്നു. തുടര്‍ന്ന് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ആശുപത്രി വികസന സമിതി യോഗം ചേര്‍ന്നു ജീവനക്കാരിയെ പിരിച്ചു വിടുകയായിരുന്നു.
എന്നാല്‍ ഇതേ സ്ത്രീ രണ്ടു തവണ ഒരേ കാര്യം ചോദിച്ചു വിളിച്ചിരുന്നുവെന്നും മൂന്നാമതും വിളി ആവര്‍ത്തിച്ചപ്പോഴാണ് ഇങ്ങനെയൊരു മറുപടി നല്കേണ്ടിവന്നതെന്നുമാണ് ജീവനക്കാരിയുടെ മറുപടി.
COMMENTS