Actress attacked case
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് വിഷയത്തില്‍ വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷന് ഹൈക്കോടതിയില്‍. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധനയ്ക്ക് അയയ്ക്കണമെന്ന ആവശ്യം തള്ളിയ വിചാരണ കോടതി നടപടിക്കെതിരെയാണ് പ്രോസിക്യൂഷന് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
നിലവില്‍ വിചാരണ കോടതിയിലുള്ള മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റം ഉണ്ടായിട്ടുണ്ടെന്നുള്ള ഫോറന്‍സിക് ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആവശ്യം.
മെമ്മറി കാര്‍ഡില്‍ ഉണ്ടായ വ്യത്യാസം കേസിനെ ബാധിക്കുമെന്നതിനാല്‍ കേസിന്റെ തുടരന്വേഷണത്തിന് മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കേണ്ടത് അനിവാര്യമാണെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടുന്നു.
Keywords: High court, Actress attacked case, Memory card
COMMENTS