Actress attacked case
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തില്‍ അന്വേഷണസംഘത്തിന് ആശ്വാസവുമായി ഹൈക്കോടതി ഉത്തരവ്. തുടരന്വേഷണത്തിന് ഹൈക്കോടതി സമയം നീട്ടി നല്കി. ഒന്നര മാസം കൂടിയാണ് കോടതി അനുവദിച്ചിരിക്കുന്നത്.
കേസിന്റെ തുടരന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ചിരുന്ന സമയം മേയ് 30 ന് അവസാനിച്ചിരുന്നു. ഇതേതുടര്‍ന്ന് കൂടുതല്‍ സമയം പ്രോസിക്യൂഷന് ആവശ്യപ്പെട്ടിരുന്നു.
അതേസമയം ഇതിനെതിരെ പ്രതിഭാഗവും രംഗത്തെത്തിയിരുന്നു. കേസിന്റെ വിചാരണ വൈകിപ്പിക്കാനാണ് ശ്രമമെന്നായിരുന്നു അവരുടെ വാദം.
Keywords: High court, Actress attacked case, Prosecution
COMMENTS