Notice to Kavya Madhavan
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി നടി കാവ്യാ മാധവന് വീണ്ടും നോട്ടീസ് നല്കി ക്രൈംബ്രാഞ്ച്. ഇന്നു രാവിലെ 11 മണിക്ക് ചോദ്യംചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്. അതേസമയം ആലുവയിലെ അവരുടെ വീട്ടില്‍ വച്ച് ചോദ്യം ചെയ്യാമെന്ന് കാവ്യ അനേഷണസംഘത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
നേരത്തെയും ചോദ്യംചെയ്യലിന് ഹാജരാകാന്‍ കാവ്യയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഹാജരാകാനുള്ള അസൗകര്യം അറിയിച്ച് അവര്‍ കത്തു നല്‍കുകയായിരുന്നു. അതിജീവിതയായ നടിയും കാവ്യാമാധവനും തമ്മിലുള്ള വിരോധമാണ് കേസിന് അടിസ്ഥാനമെന്നുള്ള ശബേദസന്ദേശം ലഭിച്ചതിനു പിന്നാലെയാണ് അന്വേഷണസംഘം ഇവരെ ചോദ്യംചെയ്യാനായി നീങ്ങിയത്.
Keywords: Kavya Madhavan, Notice, Crime branch
COMMENTS