Vismaya case verdict - May 23
കൊല്ലം: ഏറെ വിവാദമായ വിസ്മയ കേസിന്റെ വിധി ഈ മാസം 23 ന്. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വരുന്ന തിങ്കളാഴ്ച വിധി പറയുന്നത്. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ഭര്‍ത്തൃവീട്ടില്‍ മരണപ്പെട്ടതായാണ് കേസിലെ കുറ്റപത്രം. ഭര്‍ത്താവ് കിരണ്‍കുമാറാണ് കേസിലെ ഏക പ്രതി. 2020 മേയ് 30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ബി.എ.എം.എസ് വിദ്യാര്‍ത്ഥിനിയായിരുന്ന വിസ്മയയെ ഭര്‍ത്താവ് മോട്ടോര്‍ വാഹന വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന കിരണ്‍കുമാര്‍ പീഡിപ്പിച്ചതായാണ് കേസ് ഇയാള്‍ക്കെതിരെ സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, പരിക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, സ്ത്രീധനം ആവശ്യപ്പെടല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്.
Keywords: Kollam, Vismaya case, Verdict
COMMENTS