വിജയ് ബാബു ദുബായില്‍ നിന്നു ജോര്‍ജിയയിലേക്കു കടന്നതായി സൂചന, പുതിയ കുരുക്കുമായി സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും

Actor and producer Vijay Babu, who is absconding on a complaint of sexual harassment against the actress, has reportedly entered Georgia


സ്വന്തം ലേഖകന്‍

കൊച്ചി: പുതുമുഖ നടിയെ തുടരെ പീഡിപ്പിച്ചുവെന്ന കേസില്‍ യുഎഇയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നതായി പൊലീസിനു വിവരം ലഭിച്ചു.

ഇയാളുടെ പാസ്‌പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. പാസ്‌പോര്‍ട്ട് റദ്ദാക്കിയേക്കുമെന്ന സൂചന ലഭിച്ചതിനു പിന്നാലെയാണ് ദുബായിയില്‍ നിന്ന് ജോര്‍ജിയയിലേക്ക് കടന്നതെന്നാണ് സൂചന.

ജോര്‍ജിയയുമായി ഇന്ത്യക്ക് കുറ്റവാളികൈമാറ്റ ധാരണയില്ല. ഇൗ ആനുകൂല്യം പ്രതീക്ഷിച്ചാണ് ജോര്‍ജിയയിലേക്കു കടന്നതെന്നാണ് സിനിമാവൃത്തങ്ങള്‍ പറയുന്നത്.

കഴിഞ്ഞ മാസം 22 നായിരുന്നു വിജയ് ബാബുവിനെതിരെ നടിയുടെ പരാതിയില്‍  പൊലീസ് കേസെടുത്തത്. നടി ആരോപണം ഉന്നയിച്ചതിനു പിന്നാലെ വിജയ് ബാബു ഫേസ് ബുക്ക് ലൈവില്‍ വന്നു നടിയുടെ പേരു വെളിപ്പെടുത്തുകയും നിരപരാധിയായ താനാണ് ഇരയെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു.

പാസ്‌പോര്‍ട്ട് റദ്ദാക്കിയതിനു പിന്നാലെ തന്നെ വിജയ് ബാബുവിനെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. വിജയ് ബാബു എവിടെയുണ്ടെന്നു സൂചന ലഭിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ നാഗരാജു പറഞ്ഞിരുന്നു.

കൊച്ചി പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിദേശകാര്യ വകുപ്പ് വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയത്. ഇയാള്‍ക്കെതിരേ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് യുഎഇയില്‍ നിന്ന് ഇന്ത്യ മറുപടി പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യയുമായി യുഎഇക്ക് കുറ്റവാളി കൈമാറ്റ ഉടമ്പടിയുണ്ട്.

പാസ്‌പോര്‍ട്ട് റദ്ദാക്കിയാല്‍ യുഎഇയില്‍ നിന്നു നാട്ടിലെത്തിക്കുക എളുപ്പമാവുമായിരുന്നു. ഇതിനെക്കുറിച്ചു പൊലീസിലെ അടുപ്പക്കാരില്‍ നിന്നു തന്നെ വിവരം കിട്ടിയതോടെയാണ് ജോര്‍ജിയയിലേക്കു കടന്നതെന്നാണ് സൂചന.

ഇതിനിടെ, വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്രൈം ബ്രാഞ്ചിന്റെ കീഴിലുള്ള സാമ്പത്തിക കുറ്റാന്വേഷണ വിഭാഗങ്ങള്‍ക്ക് ഇതിനെക്കുറിച്ചു രഹസ്യവിവരം കിട്ടിയിരുന്നു.

വിജയ് ബാബുവിനെ ബിനാമിയായി നിന്നുകൊണ്ട് കണക്കില്‍ പെടാത്ത പണം സിനിമാ രംഗത്ത് വിന്‍ തോതില്‍ നിക്ഷേപിക്കപ്പെട്ടതായി വിവരം കിട്ടിയിട്ടുണ്ട്.

SUMMARY: Actor and producer Vijay Babu, who is absconding on a complaint of sexual harassment against the actress, has reportedly entered Georgia. It is learned that he went to Georgia from Dubai. Georgia has no agreement with India to extradite criminals. Police said a Red Corner notice would be issued soon. Kochi City Police Commissioner Nagaraju IPS had earlier said that they had received information about the whereabouts of Vijay Babu.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4962,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10792,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: വിജയ് ബാബു ദുബായില്‍ നിന്നു ജോര്‍ജിയയിലേക്കു കടന്നതായി സൂചന, പുതിയ കുരുക്കുമായി സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും
വിജയ് ബാബു ദുബായില്‍ നിന്നു ജോര്‍ജിയയിലേക്കു കടന്നതായി സൂചന, പുതിയ കുരുക്കുമായി സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും
Actor and producer Vijay Babu, who is absconding on a complaint of sexual harassment against the actress, has reportedly entered Georgia
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEipctRcDnmRd63-j8pJEwePE3yBn1clBmJ3Hz-JYadwBKBEtjBnTdK1V0nhecYzARtyo1Y3sOKgS9mNT37NAoGy0SzV6CY4Jk0RFGu2bb75FYGPi5LzuPiCS5ZYwh48P_H8xeU7rIBLUPRCMahsRdVi9Hsa9Wl2dhu2aqq1WPYoKhxiDwG24K8uIoJsMg/s320/vijay%20babu.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEipctRcDnmRd63-j8pJEwePE3yBn1clBmJ3Hz-JYadwBKBEtjBnTdK1V0nhecYzARtyo1Y3sOKgS9mNT37NAoGy0SzV6CY4Jk0RFGu2bb75FYGPi5LzuPiCS5ZYwh48P_H8xeU7rIBLUPRCMahsRdVi9Hsa9Wl2dhu2aqq1WPYoKhxiDwG24K8uIoJsMg/s72-c/vijay%20babu.jpg
www.vyganews.com
https://www.vyganews.com/2022/05/vijay-babu-entered-georgia.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/05/vijay-babu-entered-georgia.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy