Thrikkakkara byelection
തിരുവനന്തപുരം: സംസ്ഥാനം തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ചൂടിലേക്ക്. ഇനിയുള്ള ഒരു മാസം കേരള രാഷ്ട്രീയം തൃക്കാക്കര കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തിക്കുക. രണ്ടാം പിണറായി സര്‍ക്കാരിന്റെ മാര്‍ക്കിടലാണ് തിരഞ്ഞെടുപ്പെന്നും നൂറ് തികയ്ക്കുമെന്നും ഇടതുപക്ഷം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
ജനകീയനായിരുന്ന നേതാവ് പി.ടി തോമസിന്റെ വിയോഗത്തെത്തുടര്‍ന്നുള്ള സഹതാപതരംഗവും ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള പിണറായി സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ കല്ലിടലും നേട്ടമാകുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്.
അതേസമയം ആം ആദ്മി പാര്‍ട്ടി ട്വന്റി ട്വന്റിക്കൊപ്പം ചേര്‍ന്ന് ഇവിടെ മത്സരിക്കാനൊരുങ്ങുന്നത് തിരഞ്ഞെടുപ്പിന് കൊഴുപ്പുകൂട്ടും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റിക്ക് പതിനാലായിരത്തോളം വോട്ട് ഇവിടെ ലഭിച്ചുവെന്നതും എടുത്തുപറയേണ്ടതാണ്. മെയ് 31 നാണ് തിരഞ്ഞെടുപ്പ്. ജൂണ്‍ മൂന്നിന് വോട്ടെണ്ണലും നടക്കും.
Keywords: Thrkkakkara, Byelection, May 31
COMMENTS