Swetha Menon & Kukku Parameswaran resigned from AMMA ICC
കൊച്ചി: നടി മാല പാര്‍വതിക്കു പിറകെ നടിമാരായ ശ്വേത മേനോനും കുക്കു പരമേശ്വരനും അമ്മയുടെ ആഭ്യന്തര പരിഹാര സമിതിയില്‍ നിന്നും രാജി വച്ചു. പീഡന കേസില്‍ പ്രതിയായ വിജയ് ബാബുവിനെതിരെ കര്‍ശന നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി.
വിജയ് ബാബുവിനെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്നതായിരുന്നു സമിതിയുടെ ആവശ്യം. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ മാറി നില്‍ക്കാമെന്നുള്ള പ്രതിയുടെ ആവശ്യം മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങള്‍ അംഗീകരിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ മറ്റ് നടപടികള്‍ക്കൊന്നും മുതിര്‍ന്നതുമില്ല. ഇതിനെതിരെ സംഘടനയിലെ വനിതാ അംഗങ്ങള്‍ക്കിടയില്‍ കടുത്ത പ്രതിഷേധമാണുള്ളത്.
Keywords: AMMA ICC, Resign, Swetha Menon & Kukku Parameswaran
COMMENTS