Supreme court about covid vaccine
ന്യൂഡല്‍ഹി: കോവിഡ് വാക്സിന് എടുക്കാന്‍ ആരെയും നിര്‍ബന്ധിക്കാന്‍ പാടില്ലെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം. സംസ്ഥാനങ്ങളുടെ വാക്സിനേഷന് മാനദണ്ഡം ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിര്‍ദ്ദേശം.
ഭരണഘടന അനുസരിച്ച് വ്യക്തികളുടെ ശാരീരിക സമഗ്രതയ്ക്കുള്ള അവകാശത്തില്‍ വാക്സിനേഷന് സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള അവകാശവുമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
എന്നാല്‍ ഈ ഉത്തരവ് ഭാവിയില്‍ സര്‍ക്കാര്‍ എടുക്കുന്ന പകര്‍ച്ചവ്യാധി വ്യാപന നിയന്ത്രണത്തിന്റെ തീരുമാനങ്ങളെ ബാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വാക്സിനേഷന് എടുക്കുന്നതുസംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ഹാജരാക്കാത്ത സാഹചര്യത്തിലാണ് കോടതി നടപടി.
Keywords: Supreme court, Covid vaccine, Government
COMMENTS