Sidhu Moose Wala Murder
ചണ്ഡിഗഡ്: കോണ്‍ഗ്രസ് നേതാവും പഞ്ചാബി ഗായകനുമായ സിദ്ദു മൂസവാല (28) അക്രമികളുടെ വെടിയേറ്റു മരിച്ചു. രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ യാത്ര ചെയ്യുമ്പോള്‍ അക്രമിസംഘം പിന്തുടര്ന്ന് തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു.
വി.ഐ.പി സംസ്കാരം മാറ്റുന്നതിന്റെ ഭാഗമായി പഞ്ചാബ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം 424 പേരുടെ സുരക്ഷ പിന്‍വലിച്ചിരുന്നു. ഇതിന്റെ പിറ്റേദിവസമാണ് സംഭവം നടന്നത്. അതേസമയം സംഭവത്തില്‍ ആറുപേരെ കസ്റ്റഡിയില്‍ എടുത്തതായി പൊലീസ് വ്യക്തമാക്കി.
ഗുണ്ടാസംഘങ്ങള്‍ക്കിടയിലെ കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നും കാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘമാണ് കൃത്യം ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിദ്ദുവിന്റെ കുടുംബം മുഖ്യമന്ത്രി ഭഗവന്ത് മന്നിന് കത്തയച്ചു.
Keywords: Sidhu Moose Wala, Shot dead, Punjab singer, Congress leader
COMMENTS