Plus two chemistry evaluation started
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു കെമിസ്ട്രി പരീക്ഷയുടെ മൂല്യനിര്‍ണ്ണയം ഇന്ന് പുന:രാരംഭിക്കും. ഇതു സംബന്ധിച്ച പുതുക്കിയ ഉത്തരസൂചിക സര്‍ക്കാര്‍ ഇന്നലെ പുറത്തിറക്കി. കഴിഞ്ഞ ദിവസങ്ങളില്‍ ഉത്തര സൂചികയിലെ അപാകത കാരണം അധ്യാപകര്‍ മൂല്യനിര്‍ണയം ബഹിഷ്കരിച്ചിരുന്നു.
വിദഗ്ദ്ധരായ 15 അധ്യാപകരെ ഉള്‍പ്പെടുത്തിയാണ് ഉത്തരസൂചികയിലെ അപാകതകള്‍ പരിഹരിച്ച് പുതുതായി ഇറക്കിയത്. ഇതേതുടര്‍ന്ന് നേരത്തെ മൂല്യനിര്‍ണ്ണയം നടത്തിയ ഉത്തരപേപ്പറുകള്‍ വീണ്ടും മൂല്യനിര്‍ണ്ണയം നടത്തും. ഇതോടെ സമരത്തിലായിരുന്ന അധ്യാപകരും ഇന്നു മുതല്‍ മൂല്യനിര്ണ്ണയത്തിനെത്തും.
Keywords: Plus two, Evaluation, Chemistry
COMMENTS