PFI rally slogan issue
കൊച്ചി: ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കൊച്ചു കുട്ടി മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ കുട്ടിയുടെ അച്ഛന് പൊലീസ് കസ്റ്റഡിയില്‍. കുട്ടിയും പിതാവും പള്ളൂരുത്തിയിലെ വീട്ടിലെത്തിയതറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അച്ഛനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാല്‍ കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുക്കാന്‍ സാധ്യതയില്ല.
അതേസമയം പോപ്പുലര്‍ ഫ്രണ്ട് റാലികളില്‍ സ്ഥിരമായി ഉപയോഗിക്കാറുള്ള മുദ്രാവാക്യമാണിതെന്നും കുട്ടി അത് കേട്ട് പഠിച്ചതാണെന്നുമാണ് അച്ഛന്റെ മൊഴി. തന്നെ ആരും പഠിപ്പിച്ചതല്ല, കേട്ടുപഠിച്ചതാണെന്നാണ് കുട്ടിയും പറഞ്ഞിരിക്കുന്നത്. പൊലീസ് എത്തിയതറിഞ്ഞ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സ്ഥലത്ത് തടിച്ചുകൂടി പ്രതിഷേധം നടത്തി.
Keywords: PFI, Rally, Police, Custody
COMMENTS