P.C George's Bail issue
കോട്ടയം: വിദ്വേഷ പ്രസംഗം നടത്തി അറസ്റ്റിലായ പി.സി ജോര്‍ജിന് ജാമ്യം ലഭിച്ച സംഭവത്തില്‍ അപ്പീലിനു പോകാന്‍ തയ്യാറായി പ്രോസിക്യൂഷന്. പബ്ലിക് പ്രോസിക്യൂട്ടറെ പരിഗണിക്കാതെ ജാമ്യം ലഭിച്ചത് ചട്ടപ്രകാരമല്ലെന്നു കാട്ടിയാണ് പ്രോസിക്യൂഷന് അപ്പീലിനൊരുങ്ങുന്നത്.
രോഗബാധിതന് എന്ന ഗണത്തില്‍പ്പെടുത്തിയാണ് പി.സി ജോര്‍ജിന് ജാമ്യം ലഭിച്ചത്. മൂന്നു ദിവസം അടുപ്പിച്ച് അവധിയായതിനാല്‍ ബുധനാഴ്ച മാത്രമേ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് പ്രോസിക്യൂഷന് ലഭിക്കുകയുള്ളൂ. അതു കൂടി ലഭിച്ചതിനു ശേഷം മേല്‍ക്കോടതിയെ സമീപിക്കാനാണ് നീക്കം.
Keywords: P.C George, Bail, Prosecution, Court
COMMENTS