Aravind Kejriwal today in Kerala
കൊച്ചി: ആം ആദ്മി പാര്‍ട്ടി നേതാവും ന്യൂഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള് ഇന്ന് കേരളത്തില്‍. ഞായറാഴ്ച കിഴക്കമ്പലം കിറ്റെക്സ് ഗാര്‍മെന്റ്സ് ഗ്രൗണ്ടില്‍ നടക്കുന്ന ട്വന്റി ട്വന്റി ജനസംഗമം പരിപാടിയില്‍ പങ്കെടുക്കാനാണ് ഡല്‍ഹി മുഖ്യമന്ത്രി കൊച്ചിയിലെത്തുന്നത്.
അതേസമയം എ.എ.പി - ട്വന്റി ട്വന്റി ലയനത്തെക്കുറിച്ചുള്ള ഒരു ചര്‍ച്ചയും ഇപ്പോള്‍ അജണ്ടയിലില്ലെന്നും പരിപാടിയില്‍ അന്‍പതിനായിരം പേരെ പങ്കെടുപ്പിക്കുമെന്നും ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് പറഞ്ഞു. തൃക്കാക്കരയില്‍ വ്യക്തിപരമായ കാഴ്ചപ്പാടിനെക്കാള്‍ രാഷ്ട്രീയപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും സാബു എം ജേക്കബ് പറഞ്ഞു.
Keywords: Aravind Kejriwal, Kerala, 20 20, AAP
COMMENTS