Mala Parvathy resigned AMMA's internal committee
കൊച്ചി: താരസംഘടന അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്നും രാജിവച്ച് നടി മാല പാര്‍വതി. പീഡന കേസില്‍ പ്രതിയായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ സംഘടനയില്‍ നിന്ന് പുറത്താക്കാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി.
വിജയ് ബാബുവിനെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് നടി ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇത് പരിഗണിക്കാതെ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ചേരുകയും നിരപരാധിത്വം തെളിയും വരെ സംഘടനയില്‍ നിന്ന് മാറിനില്ക്കാന് തയ്യാറാണെന്നുള്ള വിജയ് ബാബുവിന്റെ ആവശ്യം അംഗീകരിക്കുകയുമായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് മാല പാര്‍വതിയുടെ രാജി. അതേസമയം അവര്‍ അമ്മയില്‍ അംഗമായി തുടരും.
Keywords: AMMA, Mala Parvathy, Resign, Internal committee
COMMENTS