മഹിന്ദ നാവിക താവളത്തില്‍ അഭയം തേടി, ലങ്കയില്‍ കലാപം പടരുന്നു, അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവ്

As the civil unrest intensified, Prime Minister Mahinda Rajapaksa and his family sought refuge in a helicopter at a naval base in Trincomalee


കൊളബോ : ആഭ്യന്തര കലാപം രൂക്ഷമായി തുടരുന്നതിനിടെ സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയും കുടുംബവും ഹെലികോപ്ടറില്‍ ട്രിങ്കോമാലിയിലെ നാവിക താവളത്തില്‍ അഭയം തേടി. ഇതിനിടെ, കലാപം നിയന്ത്രിക്കുന്നതിനായി അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ പ്രതിരോധ മന്ത്രാലയം സേനയ്ക്കും പൊലീസിനും അനുമതി നല്കി.

അക്രമം അതിരൂക്ഷമായി തുടരുകയാണ്. മഹിന്ദ സ്ഥാനമൊഴിഞ്ഞെങ്കിലും ജനത്തിന്റെ കലിയടങ്ങുന്നില്ല. മഹിന്ദയുടെ ഇളയ സഹോദരനും പ്രസിഡന്റുമായ ഗോടബയ രാജപക്‌സെ രാജിവയ്ക്കണമെന്നതാണ് പുതിയ ആവശ്യം. പരമാവധി പിടിച്ചുനില്ക്കാനാണ് പ്രസിഡന്റ് ശ്രമിക്കുന്നത്.

ഇതിനിടെ, മഹിന്ദ രാജ്യം വിടുന്നത് തടയുക എന്ന ലക്ഷ്യത്തോടെ നൂറുകണക്കിനു പേര്‍ ട്രിങ്കോമാലിയിലെ നാവിക താവളം വളഞ്ഞിരിക്കുകയാണ്. ഇവിടേയ്ക്കു കൂടുതല്‍ സൈന്യത്തെ വിളിച്ചിട്ടുണ്ട്. സങ്കീര്‍ണമാണ് ട്രിങ്കോമാലിയിലെ സ്ഥിതി. ഇവിടെനിന്ന് മഹിന്ദയേയും കുടുംബത്തേയും പുറത്തേയ്ക്ക് കടത്താന്‍ തന്നെയാണ് ശ്രമമെന്നാണ് ലഭിക്കുന്ന വിവരം.


മന്ത്രിമാര്‍ രാജ്യം വിടാതിരിക്കാനായി  വിമാനത്താവളങ്ങളിലോക്കുള്ള റോഡുകളില്‍ സമരക്കാര്‍ നിലയുറപ്പിച്ചു. പലേടത്തും പൊലീസിനും സേനയ്ക്കും ഒന്നും ചെയ്യാനാവാത്ത സ്ഥിതിയാണ്. സാധരണക്കാരും വിദ്യാര്‍ത്ഥികളുമാണ് സമരം നയിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

മഹിന്ദ രാജപക്സെയുടെ ഔദ്യോഗിക വസതിക്കു മുന്നില്‍ തടിച്ചുകൂടിയ പ്രതിശഷേധക്കാര്‍ അകത്തേയ്ക്കു പെട്രോള്‍ ബോംബുകള്‍ തുടരെ വലിച്ചെറിയുകയായിരുന്നു. സമരക്കാര്‍ ഏതു നിമിഷവും വീട്ടില്‍ കടക്കുമെന്നു വന്നതോടെ സൈന്യം വീട് വളഞ്ഞു. 

ഇതിനിടെ, ഗത്യന്തരമില്ലാതെ രാജപക്‌സെയുടെ അംഗരക്ഷകര്‍ ജനത്തിനു നേരേ വെടിവച്ചു. വെളുപ്പിന് പ്രത്യേക ഓപ്പറേഷനിലൂടെ മഹിന്ദയെയും കുടുംബാഗങ്ങളെയും സൈനിക താവളത്തിലേക്ക് മാറ്റുകയായിരുന്നു. 

രജപക്സെ കുടുംബത്തിന്റെ തറവാട് വീടും വസ്തുവകകളും സമരക്കാര്‍ കത്തിച്ചു. മുന്‍ മന്ത്രിമാരുടെയും എംപിമാരുടേതുമായി അന്‍പതോളം വീടുകള്‍ തീവച്ചു നശിപ്പിച്ചു. നൂറു കണക്കിന് വാഹനങ്ങളും സ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടിട്ടുണ്ട്. 

രാജ്യത്ത് അക്രമങ്ങളില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. മുന്നൂറിലേറെ പേര്‍ക്കു പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരം. കലാപത്തില്‍ മരിച്ചവരില്‍ എംപിയും ഉള്‍പ്പെടുന്നു. തന്റെ കാര്‍ വളഞ്ഞ ജനക്കൂട്ടത്തിനു നേര്‍ക്ക് വെടിയുതിര്‍ത്ത് രണ്ടു പേരെ കൊന്നതിനു ശേഷം എം പി അമരകീര്‍ത്തി അതുകോരല സ്വയം വെടിവച്ചു മരിക്കുകയായിരുന്നു.

രജപക്സെ കുടുംബവുമായി അടുപ്പമുള്ള വ്യവസായ ഗ്രൂപ്പിന്റെ അനുരാധ പുരയിലെ ഞ്ച നക്ഷത്ര ഹോട്ടലും സമരക്കാര്‍ കത്തിച്ചു. 

സമാധാനപരമായി നടന്ന സമരം കലാപമാക്കി വളര്‍ത്തിയതും മഹിന്ദ തന്നെയാണ്. കസേര തെറിക്കുമെന്ന് ഉറപ്പായതോടെ, തന്റെ അനുകൂലികളോട് സമരക്കാരെ നേരിടാന്‍ മഹിന്ദ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നണ്ടായ ഏറ്റുമുട്ടലാണ് കലാപമായി വളര്‍ന്നത്.

പ്രസിഡന്റ് ഗോടബ രാജിവയ്ക്കാതെ സര്‍വകക്ഷി സര്‍ക്കാരില്‍ ചേരില്ലെന്ന് പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ വ്യക്തമാക്കി. 

Summary: As the civil unrest intensified, former Prime Minister Mahinda Rajapaksa and his family sought refuge in a helicopter at a naval base in Trincomalee. Meanwhile, the Ministry of Defense allowed the army and police to open fire as soon as they saw the attackers to control the riot.


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5056,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11010,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1454,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: മഹിന്ദ നാവിക താവളത്തില്‍ അഭയം തേടി, ലങ്കയില്‍ കലാപം പടരുന്നു, അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവ്
മഹിന്ദ നാവിക താവളത്തില്‍ അഭയം തേടി, ലങ്കയില്‍ കലാപം പടരുന്നു, അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവ്
As the civil unrest intensified, Prime Minister Mahinda Rajapaksa and his family sought refuge in a helicopter at a naval base in Trincomalee
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiQlfivW5-cm2aIk1NsaigIO_IzUEuugDfBUriKw4mnAcokHRzj-U3swtZQJRhYK3QMzO-vXe_2jsIm5GDHUNwaaGT-sdO_yFdp8yJba8qCxDEopPlHC0QzgssYaarLj590AngWNS2Wse_rpIR-tttYxrmp2Yt5B4UZSqfDcHNnmCJbMSbgBTkws7L2fQ/s320/sri%20lanka%20riots%20against%20mahinda.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiQlfivW5-cm2aIk1NsaigIO_IzUEuugDfBUriKw4mnAcokHRzj-U3swtZQJRhYK3QMzO-vXe_2jsIm5GDHUNwaaGT-sdO_yFdp8yJba8qCxDEopPlHC0QzgssYaarLj590AngWNS2Wse_rpIR-tttYxrmp2Yt5B4UZSqfDcHNnmCJbMSbgBTkws7L2fQ/s72-c/sri%20lanka%20riots%20against%20mahinda.jpg
www.vyganews.com
https://www.vyganews.com/2022/05/mahinda-rajapaksa-and-family-sought.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/05/mahinda-rajapaksa-and-family-sought.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy