Kapil Sibal quits congress
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും വിമത നേതാവുമായ കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു. കോണ്‍ഗ്രസ് അംഗത്വം രാജിവച്ച് കപില്‍ സിബല്‍ സമാജ് വാദി പാര്‍ട്ടി (എസ്.പി) പിന്തുണയോടെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
സമാജ് വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവിനൊപ്പം പത്രിക സമര്‍പ്പിക്കാനെത്തിയ കപില്‍ സിബല്‍ താന്‍ ഈ മാസം 16 ന് കോണ്‍ഗ്രസ് വിട്ടെന്നും രാജ്യസഭയില്‍ വേറിട്ട ശബ്ദമാകാനാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി. അതേസമയം അദ്ദേഹം ഉടന്‍ തന്നെ സമാജ് വാദി പാര്‍ട്ടിയില്‍ ചേരുമെന്നാണ് വിവരം.
Keywords: Kapil Sibal, Quit, Congress, SP
COMMENTS