Governor is against Samastha
തിരുവനന്തപുരം: മുസ്ലിം പെണ്‍കുട്ടിയെ വേദിയില്‍ വച്ച് അപമാനിച്ച സംഭവത്തില്‍ സമസ്തയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
വേദിയില്‍ നടന്നത് കുറ്റകൃത്യമാണെന്നും ഇതിനെതിരെ സ്വമേധയാ കേസെടുക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. സമസ്തയ്ക്കെതിരെ പ്രതികരിക്കാത്ത രാഷ്ട്രീയ നേതാക്കളെ അദ്ദേഹം ശക്തമായി വിമര്‍ശിച്ചു.
മുസ്ലിം സ്ത്രീകളെ വീടിനുള്ളില്‍ തളച്ചിടാനുള്ള മതനേതാക്കളുടെ ശ്രമമാണ് ഇതെന്നും ഇതിനെതിരെ സമൂഹം പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മതനേതാക്കളുടെ ഇത്തരം പ്രവൃത്തിക്ക് ഖുര്‍ ആനോ ഭരണഘടനയോ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Governor, Samastha,
COMMENTS