E.P Jayarajan about Thrikkakkara candidate
കൊച്ചി: തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. കെ.എസ് അരുണ്‍ കുമാര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത വന്നതിനു പിന്നാലെയാണ് ഇ.പി ജയരാജന് പ്രതികരണവുമായെത്തിയത്.
എല്‍.ഡി.എഫിന്റെയും സി.പി.ഐ എം സംസ്ഥാന കമ്മിറ്റിയുടെയും അംഗീകാരത്തിനു ശേഷമേ പ്രഖ്യാപനമുണ്ടാകുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങള്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിനു മുന്‍പു തന്നെ മാധ്യമങ്ങള്‍ സ്വന്തം നിലയില്‍ പ്രഖ്യാപിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Keywords: E.P Jayarajan, Thrikkakkara candidate, LDF
COMMENTS