The religious leadership informed that the Eid al-Fitr in Kerala will be on Tuesday as the new moon is not seen
സ്വന്തം ലേഖകന്‍
കോഴിക്കോട്: മാസപ്പിറവി കാണാത്തതിനാല്‍ കേരളത്തില്‍ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച ആയിരിക്കുമെന്ന് മത നേതൃത്വം അറിയിച്ചു.
30 വ്രതങ്ങളും വിശ്വാസികള്‍ പൂര്‍ത്തിയാക്കിയാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും ചേര്‍ന്ന് അറിയിച്ചു.
സൗദി അറേബ്യയില്‍ തിങ്കളാഴ്ച്ചയാണ് ചെറിയ പെരുന്നാള്‍. ഇന്ന് റമദാനിന്റെ അവസാന ദിവസമായതിനാല്‍ വിവിധ കേന്ദ്രങ്ങളില്‍ മാസപ്പിറവി നിരീക്ഷകര്‍ രംഗത്തുണ്ടായിരുന്നെങ്കിലും എങ്ങും മാസപ്പിറവി ദൃശ്യമായില്ല.
കോഴിക്കോട്, കാപ്പാട്, കടലുണ്ടി തുടങ്ങിയ കേന്ദ്രങ്ങളിലെല്ലാം മാസപ്പിറവി നിരീക്ഷിക്കാന്‍ സംവിധാനം ഒരുക്കിയിരുന്നു.
Summary: The religious leadership informed that the Eid al-Fitr in Kerala will be on Tuesday as the new moon is not seen.
COMMENTS