Dr. Joe Joseph LDF candidate in Thrikkakkara
കൊച്ചി: അവസാനം തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് എല്‍.ഡി.എഫ്. ഡോ.ജോ ജോസഫാണ് സ്ഥാനാര്‍ത്ഥി. ഇ.പി ജയരാജന്, പി.രാജീവ്, എം.സ്വരാജ്, സി.എന്‍ മോഹനന് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. എറണാകുളം വാഴക്കാല സ്വദേശിയാണ് ഡോ. ജോ ജോസഫ്.
എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ദ്ധനായ ഡോ. ജോ ജോസഫ് എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമാണ്. കഴിഞ്ഞ ദിവസം സ്ഥാനാര്‍ത്ഥിയായി കെ.എസ് അരുണ്‍ കുമാറിന്റെ പേര് വരികയും പോസ്റ്റര്‍ എഴുത്തുവരെ തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ഇ.പി ജയരാജന് അടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തുകയായിരുന്നു.
Keywords: Thrikkakkara, Dr. Joe Joseph, Candidate
COMMENTS