Didi Damodaran about Hema commission report
കോഴിക്കോട്: ജസ്റ്റീസ് ഹേമ കമ്മീഷന് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മന്ത്രി പി.രാജീവിന്റെ വാദങ്ങള്‍ തള്ളി ഡബ്ല്യൂ.സി.സി അംഗം ദീദി ദാമോദരന്‍. ഡബ്ലൂ.സി.സി ഒരവസരത്തിലും റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും എന്തുകൊണ്ടാണ് മന്ത്രി തങ്ങള്‍ അപ്രകാരം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞതെന്ന് അറിയില്ലെന്നും ദീദി ദാമോദരന്‍ പറഞ്ഞു.
ഹേമ കമ്മീഷനു മുന്‍പാകെ എല്ലാവരും രഹസ്യ മൊഴിയല്ല നല്‍കിയതെന്നും എന്നാല്‍ മൊഴികളില്‍ രഹസ്യ സ്വഭാവമുള്ളവയും ഉണ്ടെന്നും അവര്‍ പറഞ്ഞു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ വിളിച്ചിരിക്കുന്ന യോഗത്തില്‍ ഡബ്ല്യൂ.സി.സിക്ക് പറയാനുള്ളത് പറയുമെന്നും അവര്‍ വ്യക്തമാക്കി. ഈ മാസം നാലിനാണ് സര്‍ക്കാര്‍ യോഗം വിളിച്ചിരിക്കുന്നത്.
Keywords: W.C.C, Hema commission report, Minister
COMMENTS