Extreme levels of rainfall and thunderstorms are expected in Kerala as a result of Hurricane 'Asani' which formed in the Bay of Bengal
കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട 'അസാനി' ചുഴലിക്കാറ്റിന്റെ ഫലമായി കേരളത്തില്‍ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാദ്ധ്യത.
ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റാണ് അസാനി. ആന്ധ്ര ഒഡീഷ തീരങ്ങളിലൂടെ സഞ്ചരിച്ച് പത്താം തിയതി ചുഴലി ഒഡീഷയില്‍ തീരം തൊടുമെന്നാണ് പ്രവചനം.
മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗം കാറ്റിനുണ്ടാകാം. കേരളത്തിനു പുറമേ, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിലും മഴ മുന്നറിയിപ്പുണ്ട്.
ശ്രീലങ്കയാണ് ചുഴലിക്കു പേരിട്ടത്. അസാനി എന്നാല്‍ 'ഉഗ്രകോപി' എന്നര്‍ത്ഥം.
Summary: Extreme levels of rainfall and thunderstorms are expected in Kerala as a result of Hurricane 'Asani' which formed in the Bay of Bengal. Asani is the first hurricane of the year. The cyclone is expected to make landfall in Andhra Pradesh and Odisha on the 10th.
COMMENTS