CM meeting with actress
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയായ നടി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഇന്നു രാവിലെ പത്തു മണിക്ക് സെക്രട്ടേറിയറ്റില്‍ വച്ചാണ് കൂടിക്കാഴ്ച നടന്നത്.
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കൊപ്പം എത്തിയ നടി പത്തു മിനിറ്റോളം മുഖ്യമന്ത്രിയുമായി കേസന്വേഷണം സംബന്ധിച്ചുള്ള തന്റെ ആശങ്കകള്‍ സംസാരിച്ചു.
തുടര്‍ന്ന് മുഖ്യമന്ത്രി ഡി.ജി.പി, എ.ഡി.ജി.പി, മറ്റ് ഉന്നത അന്വേഷണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി ഫോണില്‍ സംസാരിച്ച് കേസിന്റെ വിശദാംശങ്ങള്‍ മനസ്സിലാക്കി. തുടര്‍ന്ന് നടിക്കൊപ്പം സര്‍ക്കാരുണ്ടാകുമെന്ന ഉറപ്പ് നല്കിയ ശേഷമാണ് കൂടിക്കാഴ്ച അവസാനിച്ചതെന്നാണ് സൂചന.
Keywords: CM, Meeting, Actress
COMMENTS