Cheating case
ന്യൂഡല്‍ഹി: വഞ്ചനാ കേസില്‍ പാലാ എം.എല്‍.എ മാണി.സി കാപ്പന് സുപ്രീംകോടതി നോട്ടീസ്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് വാഗ്ദാനം നല്കി 3.25 കോടി രൂപ തട്ടിയെന്ന പരാതിയിലാണ് നോട്ടീസ്. മുബൈ വ്യവസായി ദിനേശ് മേനോനാണ് പരാതി നല്‍കിയിരിക്കുന്നത്.
വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് മാണി സി കാപ്പനെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം ഈ കേസിലെ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരെ ദിനേശ് മേനോന് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
Keywords: Supreme court, Cheating case, Mani C Kappan
COMMENTS