Central minister Smrithi Irani in Wayanad
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വയനാട്ടിലെത്തി. ഒരു ദിവസത്തെ സന്ദര്‍ശനത്തിന് കല്‍പറ്റയിലെത്തിയ സ്മൃതി ഇറാനി കളക്ട്രേറ്റില്‍ നടന്ന യോഗത്തില്‍ പങ്കെടുത്ത ശേഷം ബി.ജെ.പി നേതാക്കളുടെ ലീഡേഴ്സ് മീറ്റിലും പങ്കെടുത്തു. തുടര്‍ന്ന് കല്പറ്റയില് ആദിവാസി ഊരുകളില്‍ മന്ത്രി സന്ദര്‍ശനം നടത്തി.
വൈകിട്ട് നാലു മണിക്ക് മാധ്യമങ്ങളെ കണ്ടതിനു ശേഷം കരിപ്പൂര്‍ വിമാനത്താവളം വഴി ഡല്‍ഹിക്ക് മടങ്ങും. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിലേക്കുള്ള സ്മൃതി ഇറാനിയുടെ വരവ് ഏറെ ചര്‍ച്ചയായിരിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ അദ്ദേഹത്തിന്റെ സ്ഥിരം മണ്ഡലമായ അമേഠിയില്‍ സ്മൃതി ഇറാനി പരാജയപ്പെടുത്തിയിരുന്നു.
Keywords: Smrithi Irani, Wayanad, BJP, Rahul Gandhi
COMMENTS