Case against Vijay Babu
കൊച്ചി: കൊച്ചിയില്‍ യുവനടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായ വിജയ് ബാബുവിനെതിരെ ശക്തമായ നീക്കവുമായി പൊലീസ്. ഇയാളെ അറസ്റ്റ് ചെയ്യാനായുള്ള വാറന്റ് പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി.
വിജയ് ബാബുവിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിനു വേണ്ടിയുള്ള നടപടിയാണിത്. ഇതോടെ ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടി വേഗത്തിലാക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.
ഇയാളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി 18 ന് കോടതി പരിഗണിക്കും. അതേസമയം വിജയ് ബാബു പരാതിക്കാരിയെ അടക്കം പലരെയും സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുള്ളതായാണ് സൂചന.
Keywords: Vijay Babu, Rape Case, Red corner notice
COMMENTS