Bail granted to Sanal Kumar Sasidharan
കൊച്ചി: നടി മഞ്ജു വാര്യരെ ശല്യംചെയ്ത കേസില്‍ അറസ്റ്റിലായ സംവിധായകന് സനല്‍ കുമാര്‍ ശശിധരന് ജാമ്യം. ആലുവ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുകയും പിന്തുടരുകയും ചെയ്യുന്നുയെന്ന മഞ്ജുവിന്റെ പരാതിയെ തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്.
സ്റ്റേഷന് ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്. എന്നാല്‍ അതുവേണ്ട കോടതിയില്‍ പോകണമെന്ന് സംവിധായകന് തന്നെ വാശിപിടിക്കുകയായിരുന്നു. മഞ്ജു വാര്യര്‍ നായികയായ കയറ്റം എന്ന സിനിമയുടെ സംവിധായകനാണ് സനല്‍ കുമാര്‍ ശശിധരന്.
COMMENTS