Actress Nayanthara & Vignesh Shivan marriage
ചെന്നൈ: നടി നയന്‍താരയും സംവിധായകന് വിഘ്നേഷ് ശിവനും വിവാഹിതരാകുന്നു. ജൂണ്‍ 9 ന് തിരുപ്പതി ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം. അതിനുശേഷം സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി മാലി ദ്വീപില്‍ വിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്.
വര്‍ഷങ്ങളായി പ്രണയ ജോഡികളായിരുന്ന ഇരുവരും പലവട്ടം വിവാഹിതരായെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതു സംബന്ധിച്ച് ചിത്രങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴാണ് ഔദ്യോഗികമായ അറിയിപ്പ് വന്നിരിക്കുന്നത്.
2011 ല്‍ ശ്രീരാമരാജ്യം എന്ന സിനിമയോടെ നയന്‍താര അഭിനയരംഗത്തുനിന്ന് ഇടവേള എടുത്തിരുന്നു. പിന്നീട് 2015 ല്‍ വിഘ്നേഷ് ശിവന്റെ ആദ്യ ചിത്രമായ നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെയാണ് മടങ്ങിവരവ്. ഈ സെറ്റില്‍വച്ച് ഇരുവരും പ്രണയത്തിലാകുകയായിരുന്നു.
മലയാളിയായ നയന്‍താര സത്യന് അന്തിക്കാട് ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. തുടര്‍ന്ന് മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും അവര്‍ അന്യഭാഷകളില്‍ തിളങ്ങുകയായിരുന്നു.
Keywords: Nayanthara, Marriage, Vignesh Shivan
COMMENTS